India VS Pakisthan MATCH REVIEW <br />ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാംപ്യന്‍മാരായ ടീം ഇന്ത്യ ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പരിശീലന മല്‍സരത്തിന്റെ ലാഘവത്തോടെ ഇറങ്ങിയ ഇന്ത്യ ഗ്രൂപ്പ് ബിയില്‍ ഹോങ്കോങിനെതിരേ അട്ടിമറിത്തോല്‍വിയില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഓപ്പണര്‍ നിസ്‌കാത്ത് ഖാനും നായകന്‍ അന്‍ഷുമാന്‍ റാത്തും കൂടി ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍വെള്ളം കുടിപ്പിക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 174 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി ഇരുവരും ഹോംങ്കോങിനെ അനായാസം വിജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും പരിചയ സമ്പത്തിന്റെ അഭാവം ഈ ചെറിയ ടീമിന് തിരിച്ചടിയായി. <br />#INDvPAK